മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ തല്‍ക്കാലം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നില്ലെന്ന് തിരക്കഥാകൃത്ത് മുരളീ ഗോപി. ടിയാന്‍, കമ്മാര സംഭവം തുടങ്ങിയ പരീക്ഷണ വാണിജ്യ സിനിമകള്‍ വേണ്ടത്ര ബോക്‌സ് ഓഫിസ് വിജയം നേടാത്തതിന്റെ പശ്ചാത്തലത്തിലാണ് തല്‍ക്കാലം പരീക്ഷണങ്ങള്‍ ഒഴിവാക്കുന്നതെന്ന് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ മുരളീ ഗോപി പറയുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ടിയാനും കമ്മാരസംഭവവും ഓര്‍മിക്കപ്പെടും എന്നു തന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നത്.
ലൂസിഫറില്‍ മോഹന്‍ലാല്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് ചെയ്യുന്നതെന്ന സൂചനയും മുരളീ ഗോപി നല്‍കി. മോഹന്‍ലാലിന്റെ ആരാധകര്‍ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ‘ലൂസിഫര്‍’.
ഞാന്‍ ഇഷ്ടപ്പെടുന്ന പല സവിശേഷതകളും മോഹന്‍ലാലില്‍ ഉണ്ട്. അതെല്ലാം ‘ലൂസിഫറി’ല്‍ ഉണ്ടാകും. ഇരുട്ടിന്റെ രാജകുമാരന്‍തന്നെയാണു ‘ലൂസിഫര്‍’.അതില്‍ രാഷ്ട്രീയമുണ്ട്. മറ്റു പലതുമുണ്ട്. സിനിമ കാണുമ്പോള്‍ കൂടുതല്‍ മനസ്സിലാകും.” മുരളി ഗോപി പറയുന്നു.