നിവിന്‍പോളിയുടെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലാകുമെന്ന് കണക്കാക്കുന്ന മൂത്തോന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 1 മണിക്കൂര്‍ 50 മിനുറ്റാണ് ദൈര്‍ഘ്യം. കട്ടുകളൊന്നും നിര്‍ദേശിച്ചിട്ടില്ല. കട്ടുകളൊഴിവാക്കാന്‍ ഗീതുവിന് സെന്‍സര്‍ ബോര്‍ഡുമായി ഏറെ നേരം വാഗ്വാദം വേണ്ടി വന്നുവെന്ന് സൂചനയുണ്ട്. നവംബര്‍ 8 ആണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള റിലീസ് തീയതി. ടൊറന്റോ ചലച്ചിത്രോല്‍സവം, മുംബൈ ചലച്ചിത്രോല്‍സവം എന്നിവ ഉള്‍പ്പടെയുള്ള മേളകളിലെ പ്രദര്‍ശനത്തിന് ശേഷമാണ് ചിത്രം സാധാരണ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചത്. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള നിവിന്റെ ഗെറ്റപ്പും ഏറെ ശ്രദ്ധ നേടി.
ചില ഫാന്റസി രംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാകും മൂത്തോന്‍. ലക്ഷദ്വീപുകാരനായ ആലിക്കോയ തന്റെ സഹോദരനെ തേടി നടത്തുന്ന യാത്രയാണ് ചിത്രം പ്രമേയമാക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ചിത്രത്തിന്റെ നിര്‍മാണവും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ലക്ഷദ്വീപിലെ ജിസരി മലയാളത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിന്‍ നടത്തി. മൂത്തോനിലെ നായിക ശോഭിത ധുലിപുല കഥാപാത്രത്തെിനായി കാമാത്തിപ്പുരയില്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഒരു ദിവസം തങ്ങിയതും നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു
Geethu Mohandas directorial Moothon censored with UA. The tentative release date is Nov 8th. Nivin Pauly playing the lead role.