ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ട് റിലീസ് ചെയ്ത ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നതിന്റെ പേരില്‍ ഫഹദ് ഫാസിലിന് തങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് തിയറ്റര്‍ സംഘടന ഫിയോക്ക്. ഈ മാസം തന്നെ രണ്ട് ചിത്രങ്ങള്‍ ഫഹദിന്റേതായി ഒടിടി പ്ലാറ്റ്‌ഫോമില്‍ വന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് വിളിച്ച് സംസാരിച്ചിരുന്നുവെന്ന് ഉടന്‍ മറ്റൊരു ഒടിടി ചിത്രത്തിന് പദ്ധതിയില്ലെന്ന് ഫഹദ് അറിയിച്ചുവെന്നും ഫിയോക് ഭാരവാഹികള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി.
ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവന്ന രണ്ടു ചിത്രങ്ങളും ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ ഒടിടി റിലീസ് ലക്ഷ്യമിട്ട് അതിനനുസരിച്ച് ചിത്രീകരിച്ചവയാണെന്നാണ് ഫഹദ് തങ്ങളെ അറിയിച്ചതെന്നും ഫിയോക് ഭാരവാഹികള്‍ പറയുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കാണ് ഫഹദിന്റേതായി ഉടന്‍ തിയറ്ററുകളിലെത്തുന്ന ചിത്രം മേയ് 13ന് പെരുന്നാള്‍ റിലീസായി എത്തുന്ന ചിത്രം വന്‍ മുതല്‍മുടക്കിലാണ് ഒരുക്കിയിട്ടുള്ളത്.
Theater owners association FEUOK clarified that there is no ban against Fahadh Faasil from their side. FEUOK conveyed the concerns on Fahadh’s consecutive OTT releases.