നിവിന്‍പോളിക്ക് കേരളക്കരയില്‍ എന്ന പോലെ തമിഴകത്തും ഏറെ ആരാധകരുണ്ട്. നേരത്തിന്റെ തമിഴ് വേര്‍ഷനിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച് നിവിന്‍ പക്ഷേ തമിഴകത്ത് താരമായി മാറിയത് അല്‍ഫോണ്‍സ് പുത്രന്‍ തന്നെ സംവിധാനം ചെയ്ത പ്രേമത്തിലൂടെ ആയിരുന്നു. അതിനുശേഷം നിരവധി പ്രൊജക്റ്റുകളാണ് താരത്തെ തേടി തമിഴകത്ത് നിന്ന് വന്നത്. അതില്‍ ഗൗതം സംവിധാനം ചെയ്ത റിച്ചി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മേയില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്. പ്രേമത്തിന്റെ റീ റിലീസ് ഉള്‍പ്പടെ നടന്ന തമിഴകത്ത് പ്രേക്ഷകര്‍ നിവിന്‍പോളിയുടെ ഒരു എക്‌സ്‌ക്ലൂസിവ് തമിഴ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഒരു കന്നഡ ചിത്രത്തിന്റെ റീമേക്കാണ് റിച്ചി.