നിവിന്‍പോളിയുടെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലാകുമെന്ന് കണക്കാക്കുന്ന മൂത്തോന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തില്‍ എത്തുന്ന മൂത്തോന്‍. ചിത്രീകരണം പൂര്‍ത്തിയാക്കി ഏറെ മാസങ്ങള്‍ പിന്നിട്ട ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്.
ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചത്. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള നിവിന്റെ ഗെറ്റപ്പും ഏറെ ശ്രദ്ധ നേടി.
ചില ഫാന്റസി രംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാരും മൂത്തോന്‍. ലക്ഷദ്വീപുകാരനായ ആലിക്കോയ തന്റെ സഹോദരനെ തേടി നടത്തുന്ന യാത്രയാണ് ചിത്രം പ്രമേയമാക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ലക്ഷദ്വീപിലെ ജിസരി മലയാളത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിന്‍ നടത്തി മൂത്തോനിലെ നായിക ശോഭിത ധുലിപുല കഥാപാത്രത്തെിനായി കാമാത്തിപ്പുരയില്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഒരു ദിവസം തങ്ങിയതും നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു
Tags:geethu mohandasmoothonnivin pauly