ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമ പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ചിത്രമാണ്. നിവിന്‍ പോളിയും നയന്‍ താരയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 14 ന് ചെന്നൈയിൽ തുടങ്ങും.
ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയിട്ടുണ്ട് .
മലയാളത്തില്‍ ഒരു യുവതാരത്തിന്റെ നായികയായി ആദ്യമായി നയന്‍സ് എത്തുന്നുവെന്നതാണ് ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് സമാനമായ സാറ്റലൈറ്റ് തുകയാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.
അജു വര്‍ഗീസിന്റെ നിര്‍മാണ കമ്പനിയായ ഫണ്‍ടാസ്റ്റിക്ക് ഫിലിംസാണു ചിത്രം നിര്‍മിക്കുന്നത്
Tags:aju vargeesedhyan sreenivasanlove action dramanayan tharanivin pauly