റാം-നിവിന്‍ പോളി ചിത്രം പ്രഖ്യാപിച്ചു
ചലച്ചിത്ര മേളകളിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച അംഗീകാരം നേടിയ മമ്മൂട്ടി ചിത്രം പേരന്‍പിനു ശേഷം സംവിധായകന്‍ റാം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി മുഖ്യ വേഷത്തില്‍. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നു. സൂരി, അഞ്ജലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
വി ഹൌസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മിക്കുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. പേരന്‍പിന്‍റയും സംഗീതം നിര്‍വഹിച്ചിരുന്നത് വൈഎസ്ആര്‍ ആണ്. മമ്മൂട്ടിയുടെയും സാധനയുടെയും പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രത്തിന് തമിഴകത്തു നിന്ന് മമ്മൂട്ടിക്ക് പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
Director Ram’s next after Peranbu will have Nivin Pauly, Soori and Anjali in lead role. The movie will be a Yuban Shankar Raja musical.