ധര്‍മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രം പേര് നിത്യഹരിത നായകന്റെ ഫസ്റ്റ്‌ലുക്ക് പുറത്തു വന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവാഗതനായ ബിനുരാജാണ് സംവിധാനം ചെയ്യുന്നത്.
ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജനൊപ്പം സുരേഷ്, മനു എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളാണ്. ധര്‍മജന്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്.
ജയശ്രീ, അനില, രവീണ എന്നിവര്‍ക്കു പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജ് ആണ്.
Vishnu Unnikrishnan in & as #NithyaharithaNayakan First Look pic.twitter.com/V03jAAetBY
— Forum Keralam (FK) (@Forumkeralam1) May 7, 2018