തെന്നിന്ത്യന്‍ നടിമാരില്‍ വേറിട്ട ഒരു ശൈലിയും കഥാപാത്രങ്ങളും സ്വന്തമായുള്ള താരമാണ് നിത്യാമേനോന്‍. മലയാളത്തിലും തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയിന്റെ അമ്മ വേഷത്തില്‍ എത്തുന്നതിനും സമ്മതം മൂളിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വിജയ് ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു വിജയ് കഥാപാത്രത്തിന്റെ ഭാര്യയുടെയും മറ്റൊരു വിജയ് കഥാപാത്രത്തിന്റെ അമ്മയുടെയും വേഷമാണ് നിത്യാമേനോന്. സാമന്തയും കാജര്‍അഗര്‍വാളും ചിത്രത്തില്‍ നായികമാരായുണ്ട്.
നേരത്തേ ഈ വേഷത്തിന് ജ്യോതികയെ പരിഗണിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജ്യോതിക നിരസിച്ചതിനെ തുടര്‍ന്ന് നിത്യയെ സമീപിക്കുകയായിരുന്നു. വിജയിന്റെ 61-ാം ചിത്രമാണ് ഇത്.
Tags:atlynithya menonvijay