അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി താന്‍ എത്തുന്നുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യ പറഞ്ഞിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങല്‍ പ്രകാരം നിത്യ ആ ചിത്രം ഉപേക്ഷിച്ചിരിക്കുന്നു. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. സ്‌പോര്‍ട്‌സ് പ്രമേയമാകുന്ന ഒരു ചിത്രം നിത്യ മലയാളത്തില്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലെ ഫ്‌ളാഷ് ബാക്ക് പോര്‍ഷനിലാണ് ഫഹദും നിത്യയും ജോഡിയായി എത്തിയിട്ടുള്ളത്. മലയാളത്തില്‍ തുടങ്ങി മറ്റു ഭാഷകളില്‍ സജീവമായപ്പോഴും സെലക്റ്റിവായി മാത്രം ചിത്രങ്ങള്‍ ചെയ്യുന്ന താരമെന്ന പരിവേഷമാണ് നിത്യ മേനോനുള്ളത്. ഒരിടവേളയ്ക്കു ശേഷം മികച്ച പ്രൊജക്റ്റുകളുമായി മലയാളത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തുകയാണ് താരം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് നിത്യ കേന്ദ്ര കഥാപാത്രമായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയുടെ സെറ്റിലാണ് ഇപ്പോള്‍ താരമുള്ളത്.