സ്ഥിരം നായികമാരില്‍ നിന്നും വേറിട്ട ശരീര പ്രകൃതി കൊണ്ട് ശ്രദ്ധേയയായ നടിയാണ് നിത്യാ മേനോന്‍. തടിച്ച് അല്‍പ്പം ഉയരം കുറഞ്ഞ നിത്യ തമിഴിലും തെലുങ്കിലുമെല്ലാം മിന്നും താരമായി മാറിയത് പലര്‍ക്കും അത്ഭുതമാണ്. എന്നാല്‍ ശരീരഭാരം വലിയ കാര്യമല്ലെന്നും സ്വാഭാവികമായിരിക്കാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യ വ്യക്താമാക്കി. കരിയറില്‍ ആദ്യമായി താന്‍ തടി കുറച്ച് മേക്ക് ഓവറിന് ഒരുങ്ങുകയാണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായാണ് ഇതെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും നിത്യ പറയുന്നു.
Tags:nithya menon