ഉസ്താദ് ഹോട്ടല്‍, 100 ഡെയ്‌സ് ഓഫ് ലവ്, ഓകെ കണ്‍മണി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ജോഡിയാണ് ദുല്‍ഖര്‍ സല്‍മാന്‍- നിത്യ മേനോന്‍. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിവാഹം, കുടുംബം എന്നിവയുടെയൊക്കം പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ദുല്‍ഖര്‍ ശ്രമിച്ചിരുന്നു എന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നിത്യ പറയുന്നത്. സുഹൃത്ത് എന്ന നിലയില്‍ ഒരു വിവാഹം കഴിക്കുന്നതിനായി ദുല്‍ഖര്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് നിത്യ പറയുന്നു.
‘സിനിമകളില്‍ ഞങ്ങളുടെ കെമിസ്ട്രി കണ്ട് അത്ഭുതപ്പെട്ടിരുന്നു’ എന്നാണ് ദുല്‍ഖറിനൊപ്പമുള്ള അഭിനയത്തെ കുറിച്ച് നിത്യ പറയുന്നത്. തനിക്ക് നേരേ വന്ന ബോഡി ഷെയ്മിംഗ് കമന്റുകളോടും അഭിമുഖത്തില്‍ നിത്യ പ്രതികരിച്ചിട്ടുണ്ട്. ‘ബോഡി ഷേമിംഗിനെ കുറിച്ചോര്‍ത്ത് ഒരിക്കലും ബഹളം വെയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല’ നിത്യ പറയുന്നു.
Actress Nithya Menon describing her friendship and acting experiences with Dulquer Salman in a recent interview.