‘കെട്ട്യോളാണ് മാലാഖ’ സംവിധായകനൊപ്പം മമ്മൂട്ടി

‘കെട്ട്യോളാണ് മാലാഖ’ സംവിധായകനൊപ്പം മമ്മൂട്ടി

ആദ്യ ചിത്രം ‘കെട്ട്യോളാണ് എന്‍റെ മാലാഖ’യിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ നിസാം ബഷീറിന്‍റെ അടുത്ത ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കുന്നത്. നിരവധി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കിലും തിരക്കഥയില്‍ ആകൃഷ്ടനായ മമ്മൂട്ടി സമ്മതം മൂളുകയായിരുന്നു എന്നാണ് വിവരം. ഇബ്‌ലിസ്, അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സമീര്‍.

ബാദുഷ പ്രൊഡക്‌ഷൻസും വണ്ടർഹാൾ സിനിമാസും ചേർന്നാണ് നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളില്‍ പുറത്തുവരും. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തില്‍ ആയതിനാല്‍ എപ്പോള്‍ ഷൂട്ടിംഗ് തുടങ്ങുമെന്നത് വ്യക്തമല്ല. കൊറോണ നല്‍കിയ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഇനിയും സിനിമാ സെറ്റിലേക്ക് തിരിച്ചെത്തിയിട്ടില്ല. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അദ്ദേഹം ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

Ketyolan Ente Malagha fame director Nisam Basheer’s next will have Mammootty in lead. More details will come soon.

Latest Upcoming