സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി നിമിഷ സജയന്‍. കാലക്രമേണ യുവതികള്‍ അവിടെ ദര്‍ശനത്തിനെത്തുമെന്ന നടി ഷീലയുടെ അഭിപ്രായത്തോട് യോജിക്കുന്നതാണ് നിമിഷയുടെ അഭിപ്രായവും. ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയ്‌സ് ആണെന്നാണ് നിമിഷ പറഞ്ഞത്
ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാവുന്നതാണ്. സുപ്രിംകോടതി അത് പറഞ്ഞിട്ടുണ്ട്. ആര്‍ത്തവ രക്തത്തിന്റെ അശുദ്ധിയാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണം. പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്നുറപ്പ് പറയാന്‍ പറ്റുമോായെന്നും ഒരു അഭിമുഖത്തില്‍ നിമിഷ ചോദിച്ചു. ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള്‍ തന്നെയല്ലേ?. നിമിഷ പറഞ്ഞു.
Tags:Nimisha sajayan