മര്‍വ്വാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ പ്രൊഫ. എ. കൃഷ്ണകുമാര്‍ നിര്‍മിച്ച് സജി വൈക്കം രചനയും സംവിധാനവും നിര്‍വഹിച്ച ‘നിദ്രാടന’ത്തിന്റെ ഗാനങ്ങള്‍ പ്രകാശിതമായി.
കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത കവിയും ചിത്രത്തിന്റെ ഗാനരചയിതാവുമായ പ്രഭാവര്‍മ, ഡിവിഡിയുടെ ആദ്യകോപ്പി നടന്‍ വിനോദ് കോവൂരിന് നല്‍കി പ്രകാശനം ചെയ്തു.
ഗാനരചന-പ്രഭാവര്‍മ, സജി വൈക്കം, സംഗീതം-കിളിമാനൂര്‍ രാമവര്‍മ, ഗായകര്‍-വിജയ് യേശുദാസ്, വിനോദ് കോവൂര്‍, ഛായാഗ്രഹണം-ഷിനുബ് ടി.ചാക്കോ, ചമയം-മഹേഷ് ചേര്‍ത്തല, കല-വിനീത് കാര്‍ത്തിക, എഡിറ്റിംഗ്- രാഹുല്‍ വൈക്കം, പ്രൊ:കണ്‍ട്രോളര്‍-അനുരാജ് ദിവാകര്‍, ഇഫക്ട്‌സ്-രാജ് മാര്‍ത്താണ്ഡം, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍.
പ്രൊഫ.എ.കൃഷ്ണകുമാര്‍, വിജയ് ആനന്ദ്, സോണിയ മല്‍ഹാര്‍, സ്റ്റെബിന്‍ അഗസ്റ്റിന്‍, മധുപട്ടത്താനം, നൗഫല്‍ഖാന്‍, പ്രിന്‍സ് കറുത്തേടന്‍, പത്മനാഭന്‍ തമ്പി, വിനോദ് ബോസ്, ഭാമ അരുണ്‍, വൈഗ, ആല്‍ഫിന്‍, അഷ്‌ലി, സുതാര്യ, പ്രേം മാസ്റ്റര്‍ അരുണ്‍, ദേവ്ജിത്ത്, ശബരീനാഥ്, വിഷ്ണുനന്ദന്‍, ആദര്‍ശ് എന്നിവരഭിനയിക്കുന്നു.
Tags:Nidradanam