ഹൈദരാബാദ്, 5 ഏപ്രില്‍ 2017: വാര്‍ത്ത അഗ്രിഗേറ്റര്‍ പ്ലാറ്റ്‌ഫോം ആയ ന്യൂസ് ഡിസ്റ്റില്‍ തങ്ങളുടെ പുതിയ പേരായ പബ്ലിക് വൈബ് അഭിമാനപൂര്‍വ്വം അറിയിക്കുന്നു. കമ്പനിയുടെ പേര് മാറ്റത്തെ കുറിച്ച് പബ്ലിക് വൈബ് (ഇതിന് മുന്‍പ് ന്യൂസ്ഡിസ്റ്റില്‍) കമ്പനി സിഇഒ ശ്രീ. നരസിംഹ റെഡ്ഡി, പറയുന്നതിങ്ങനെ
‘കമ്പനിയെ സംബദ്ധിച്ചിടത്തോളം ഈ മാറ്റം തീര്‍ച്ചയായും വലിയ ഒന്നാണ് എന്നാല്‍ ഈ നമ്മുടെ മാറ്റം ഭാവി ലക്ഷ്യത്തിലേക്കുള്ള ഒരു കാലൊപ്പ് കൂടിയാണ് .അതുകൊണ്ട് തന്നെ ഇത് തീര്‍ച്ചയായും കമ്പനി എടുത്ത ഒരുമെച്ചപ്പെട്ട വലിയ നീക്കം നിലവിലുള്ളതും ഭാവിയില്‍ എന്താകും ലക്ഷ്യം എന്ന് കൂടി പ്രതിഫലിപ്പിക്കുന്നു. ഞങ്ങളുടെ പുതിയ ലോഗോ പ്രതിഫലിപ്പിക്കുന്നത് കമ്പനിയുടെ ഇന്നത്തെ മനോഭാവത്തോടൊപ്പം ദീര്‍ഘവീക്ഷണവും കൂടി നിലകൊള്ളുന്നതായിരിക്കും’ അദ്ദേഹം പറഞ്ഞു.
പബ്ലിക് വൈബ് ആപ്പ് (ഇതിന് മുന്‍പ് ന്യൂസ് ഡിസ്റ്റില്‍) ഗ്രാമങ്ങള്‍ മുതല്‍ മെട്രോസിറ്റികളില്‍ വരെ നടക്കുന്ന ചുറ്റുവട്ടത്തെ വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കകം വായനക്കാരില്‍ എത്തിക്കുന്നു.
പബ്ലിക് വൈബ് ( ഇതിന് മുന്‍പ് ന്യൂസ് ഡിസ്റ്റില്‍) ഏറ്റവും പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഈ അപ്ലിക്കേഷനില്‍ ഉപയോക്തൃ ഇന്റര്‍ഫേസ് മികച്ച വാര്‍ത്താ വായന അനുഭവം ഉയര്‍ത്താന്‍ സാധിച്ചു.
നിലവിലുള്ള സ്ഥിരമായ ബീറ്റാ പതിപ്പില്‍ ഈ മാസം മുതല്‍ ഐഒഎസ്(ശഛട) അപ്ലിക്കേഷന്‍ ലഭ്യമാകും. പ്രാദേശിക ഭാഷയില്‍ 75 ശതമാനം ഉപയോക്താക്കള്‍ അപ്ലിക്കേഷന്റെ ഭാഗമാകുന്നു. ഇത് വേറിട്ടു നിന്നു ആധുനിക ഇന്ത്യയില്‍ പ്രാദേശിക ഭാഷയില്‍ നടക്കുന്ന വാര്‍ത്തകളും അതിന്റെ സാധ്യതകളും സൂചിപ്പിക്കുന്ന ഒരു തെളിവുകൂടിയാണ്.