പുതുവത്സര ദിനത്തിൽ പുതിയ പോസ്റ്ററുമായി ‘ഫോർ’

പുതുവത്സര ദിനത്തിൽ പുതിയ പോസ്റ്ററുമായി ‘ഫോർ’

മാസ്‌ക്​” എന്ന ചിത്രത്തിനുശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫോര്‍’. ഫോറിന്റെ പുതിയ പോസ്റ്റർ പുതുവത്സര ദിനത്തിൽ തന്നെ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ അമൽ ഷാ, ഗോവിന്ദ് പൈ, മിനോൻ, ഗൗരവ് മേനോൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നു. സിദ്ധിഖ്‌ ആണ് പവിത്രൻ സാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ജോണി ആന്റെണി, സുരേഷ് കൃഷ്ണ,അലന്‍സിയാര്‍, റോഷൻ ബഷീർ, പ്രശാന്ത് അലക്‌സാണ്ടർ, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാൽ, സ്മിനു, ഷൈനി സാറ, മജീദ് എന്നിവരും അഭിനയിക്കുന്നു . വിധു ശങ്കര്‍,വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഫോര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.

എഡിറ്റര്‍: സൂരജ് ഇ.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസെെനര്‍: റഷീദ് പുതുനഗരം, കല: ആഷിക്ക് എസ്, മേക്കപ്പ്: സജി കാട്ടാക്കട, വസ്ത്രലാങ്കാരം: ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, സ്റ്റില്‍സ്: സിബി ചീരാന്‍, പി.ആർ.ഒ: പി.ശിവപ്രസാദ്, മീഡിയ മാർക്കറ്റിങ്: പ്ലുമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

Here is the new year special poster for Sunil Haneef directorial ‘Four’. Amal Shah, Govind Pai, Minon and Gorav Menon essaying the lead role.

Latest Upcoming