New Updates
  • ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്ക്

  • നിരഞ്ജന അനൂപിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്

  • കടയ്ക്കല്‍ ചന്ദ്രന് ആരുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂക്കയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു

  • അന്ന ബെന്നും റോഷനും, കപ്പേളയുടെ ട്രെയ്‌ലര്‍

  • ട്രാന്‍സ് ബുക്കിംഗ് തുടങ്ങി, ട്രെയ്‌ലര്‍ കാണാം

  • വിവാഹ മോചനത്തിന് കാരണം ധനുഷ് അല്ല, മറ്റൊരു വിവാഹം ഉണ്ടാകും: അമല പോള്‍

  • കണ്ണും കണ്ണും കൊള്ളയടിത്താല്‍, ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍

  • നവ്യ നായര്‍ ഫസ്റ്റോ, സെക്കന്റോ? വേറിട്ട ചോദ്യത്തില്‍ ഞെട്ടിയ അനുഭവം പങ്കുവെച്ച് താരം

  • ഇന്ദ്രന്‍സിന്റെ കരുത്തുറ്റ പ്രകടനവുമായി വെയില്‍ മരങ്ങള്‍, ട്രെയ്‌ലര്‍ കാണാം

  • ആരാധ്യമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ ചിന്തിച്ച് മാത്രം വിശ്വസിക്കുക; രജിതിന്റെ വാദങ്ങള്‍ക്കെതിരേ സാബുമോന്‍

മഴ വരുന്നുണ്ടേ, തട്ടുംപുറത്ത് അച്യുതനിലെ വിഡിയോ ഗാനം

ലാല്‍ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന തട്ടുംപുറത്ത് അച്യുതനിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. പുതുമുഖം ശ്രവണ ചിത്രത്തില്‍ നായികയായി എത്തുന്നു. കണ്ണൂരായിരുന്നു പ്രധാന ലൊക്കേഷന്‍.എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചാക്കേച്ചനും ലാല്‍ജോസും ഒന്നിക്കുന്ന ഈ ചിത്രത്തിനും എം സിന്ധുരാജാണ് രചന നിര്‍വഹിക്കുന്നത്. കവലയിലെ കടയില്‍ ജോലിചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ഗാനങ്ങള്‍ ബി.ആര്‍. പ്രസാദ്, അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്. സംഗീതം ദീപാങ്കുരന്‍. റോബിരാജ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

Related posts