വിനോദ് ഗുരുവായൂരിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാംപസ് ചിത്രം സകലകലാശാല തിയറ്ററുകളിലേക്ക്. നവംബര്‍ 30ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ ഒരടിപൊളി പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി. മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ 40ഓളം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനിടോം, ഹരീഷ്‌കണാരന്‍, ഗ്രിഗറി, നിര്‍മല്‍ പാലാഴി, ശ്രീകാന്ത് മുരളി, വുഹൈദ് കുക്കു, തമിഴ് താരം രമേശ് തിലക് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഷാജി മുത്തേടന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബഡായിബംഗ്ലാവിലൂടെ ശ്രദ്ധേയരായ ജയരാജ് സെഞ്ച്വറിയും മുരളിഗിന്നസ്സും ചേര്‍ന്നാണ്. ക്യാമറ മനോജ്പിള്ള, സംഗീതം എബി ടോം സിറിയക്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ടിനിടോം.
Tags:niranjanSakalaKalashalavinod guruvayoor