സുജിത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടര്‍ഷയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. അനുശ്രീ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷമാണ് അനുശ്രീക്കുള്ളത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവത്തിലൂടെയാണ് ചിത്രം മുന്നോട്ടുനീങ്ങുന്നതെന്ന് സംവിധായകന്‍ പറയുന്നു. റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്.
Tags:AnusreeAutarshasujith vasudevan