പ്രണയ ജോഡികളായി ദുൽഖറും അദിതിയും..!ഹേ സിനാമികയിലെ പുതിയ ഗാനം എത്തി

പ്രണയ ജോഡികളായി ദുൽഖറും അദിതിയും..!ഹേ സിനാമികയിലെ പുതിയ ഗാനം എത്തി

ദുൽഖർ സല്‍മാന്‍ അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ പ്രണയ ഗാനം ഇന്ന് പുറത്തു വന്നിരിക്കുകയാണ്. ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രത്തിലെ ഗാനമാണ് റിലീസ് ആയിരിക്കുന്നത്. മേഘം എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് മദൻ കർക്കിയും ഇതിനു സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. ദുൽകർ സൽമാനും അദിതി റാവുവുമാണ് ഈ ഗാനത്തിൽ പ്രണയ ജോഡികളായി ആടി പാടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. മാർച്ച് മൂന്നിന് റിലീസ് ചെയ്യാൻ പോകന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മദൻ കർക്കിയാണ്.

ഒരു റൊമാന്റിക് കോമഡി ആയാണ് ഹേ സിനാമിക ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് നമ്മുക്ക് ലഭിക്കുന്നത്. ഇന് പുറത്തു വന്ന ഈ ഗാനം ലോഞ്ച് ചെയ്തത് തമിഴ് സൂപ്പർ താരം ചിമ്പു ആണ്. വളരെ മനോഹരമായ ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പ്രീത ജയരാമൻ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയതു. സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഇതിലെ മറ്റു രണ്ടു ഗാനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. അതിലൊന്ന് ദുൽകർ സൽമാൻ ആലപിച്ച അച്ചമില്ലൈ എന്ന ഗാനമായിരുന്നു. സൂപ്പർ ഹിറ്റായ ആ ഗാനത്തിന് ശേഷം കാജൽ അഗർവാൾ- ദുൽകർ സൽമാൻ ടീം അഭിനയിക്കുന്ന ഒരു ഗാനം കൂടി പുറത്തു വന്നിരുന്നു.

രണ്ടു നായികമാർ ഉള്ള ഈ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരാണ്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖറിന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ വേഫേറർ ഫിലിംസ് ആണ്.

Here is the new song from Hey Sinamika featuring Dulquer Salmaan and Aditi Rao Hydari. The Brinda Master directorial is releasing on March 3ed.

Latest Other Language