ക്രിസ്മസ് അവധിക്കു ശേഷം കേരള ബോക്‌സ് ഓഫിസില്‍ ഇന്ന് റിലീസുകളുടെ പെരുന്നാളാണ്. സലിം കുമാര്‍ സംവിധാനം ചെയ്ത ജയറാം ചിത്രം ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന കോമഡി എന്റര്‍ടെയനറും പുതുമുഖങ്ങളെ അണിനിരത്തി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത കാംപസ് ചിത്രം ക്വീനും ഇന്ന് തിയറ്ററുകളിലെത്തുകയാണ്.
തമിഴകത്തു നിന്ന് പൊങ്കല്‍ റിലീസ് ചിത്രങ്ങളും തിയറ്ററിലെത്തി. വിക്രം നായകനായ സ്‌കെച്ചും സൂര്യയുടെ താനാ സേര്‍ന്ത കൂട്ടവുമാണ് പൊങ്കലിന് കേരള ബോക്‌സ് ഓഫിസില്‍ മല്‍സരിക്കുന്നത്. അടുത്തിടെ വലിയ വിജയങ്ങളില്ലാത്ത ഇതു താരങ്ങളുടെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രങ്ങളെ വരവേല്‍ക്കുന്നത്.
Tags:Daivame kaithozham k.kumarakanamqueensketchthana serntha koottam