മോഹന്‍ലാലിന്‍റെ ‘ആറാട്ട്’, ആക്ഷന്‍ ലുക്ക് പോസ്റ്റര്‍ കാണാം

മോഹന്‍ലാലിന്‍റെ ‘ആറാട്ട്’, ആക്ഷന്‍ ലുക്ക് പോസ്റ്റര്‍ കാണാം

ബി ഉണ്ണികൃഷ്‍ണന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ ഓണം റിലീസായി തിയറ്ററുകളിലെത്തുകയാണ്. ഓഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം മാസ് എന്‍റര്‍ടെയ്നര്‍ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ പുതിയ ആക്ഷന്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകമയാണ്.

Aaraattu Official Poster

Posted by Mohanlal on Monday, 1 February 2021

കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അരോമ മോഹന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോമോന്‍ ടി ജോണ്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും. രാഹുല്‍ രാജിന്‍റെതാണ് സംഗീതം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ആണ് ഉടന്‍ പുറത്തുവരുന്ന മോഹന്‍ലാല്‍ ചിത്രം.

Director B Unnilrishnan’s next with Mohanlal ‘Neyyatinkara Gopante AArattu’ is eyeing Onam release. Udaya Krishna penning for this. Here is the new poster.

Latest Upcoming