Select your Top Menu from wp menus
New Updates

അരുണ്‍ വിജയിയുടെ സിനം, പുതിയ ലുക്ക് പോസ്റ്റര്‍

തമിഴ് താരം അരുണ്‍വിജയ് നായക വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് സിനം. ഇപ്പോള്‍ താരത്തിന്‍റെ ജന്മദിനത്തില്‍ ചിത്രത്തിന്‍റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പോലീസ് വേഷത്തിലാണ് പോസ്റ്ററില്‍ അരുണ്‍ വിജയ് ഉള്ളത്. ജി എന്‍ കുമരവേലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. പാലക് ലാല്‍വാണിയാണ് നായിക.


വിജയ് സേതുപതിയാണ് അരുണ്‍ വിജയിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറങ്ങി വലിയ വിജയം സ്വന്തമാക്കിയ മാഫിയ എന്ന ചിത്രത്തിലും അരുണ്‍ വിജയ് പൊലീസ് വേഷത്തില്‍ എത്തിയിരുന്നു.

Here is the new poster for Arun Vijay starrer Mafia. The G N KumaraVelan directorial is currently in post production.

Related posts