ഗോകുല്‍ സുരേഷ്, ലാല്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ടോവിനോ തോമസ് ആണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്.
മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് അരുള്‍ദേവ്, രഞ്ജിന്‍ രാജ് എന്നിവര്‍ സംഗീതം നല്‍കുന്നു. അബ്ദുള്‍ റങീം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
Gokul Suresh and Lal essaying lead roles in Jayaram Kailas directorial Ambalamukkile Visheshangal. Here is the new poster unveiled by Tovino Thomas.