‘ഈശോ’ റിലീസിലേക്ക്, പുതിയ മോഷന്‍ പോസ്റ്റര്‍ കാണാം

Eesho movie
Eesho movie

ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഈശോ” റിലീസിന് തയാറെടുക്കുന്നു. ഇതിന് മുന്നോടിയായി ചിത്രത്തിൻ്റെ രണ്ടാമത്തെ മോഷന്‍ പോസ്റ്റർ പുറത്തിറങ്ങി. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ്​ സിനിമ നിർമിക്കുന്നത്​. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ എം ബാദുഷ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്‍റെ പേരുമായി ബന്ധപ്പെട്ട് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതേത്തുടര്‍ന്ന് ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ നീക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും ചെയ്തു.

ഛായാഗ്രഹണം റോബി വര്‍ഗീസ്​ രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ്​ സംഗീതം പകരുന്നത്​. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജേക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യർ, ആക്ഷൻ- ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി- ബ്രിന്ദ മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള & കോട്ടയം നസീർ, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഡിസൈൻ- 10പോയിന്റ്സ്, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്

Nadirshah directorial Jayasurya starrer Eesho is gearing for release. Jaffer Idukki, Namitha Pramod in pivotal roles. Here is the new motion poster.

You may also like...

Leave a Reply

Your email address will not be published. Required fields are marked *