പ്രശസ്ത ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അജി മസ്‌ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഏകാകിനി’യില്‍ അമ്പിളി അമ്പാളി നായികയാകുന്നു. ‘ഡയാന’ എന്ന കഥാപാത്രത്തെയാണ് അമ്പിളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചെറുപ്രായത്തില്‍ തന്നെ വിവാഹിതയാകേണ്ടിവന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടര്‍ സംഭവങ്ങളാണ് ചിത്രത്തില്‍ വിഷയമാകുന്നത്. രണ്ടുപെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയ ഡയാന തന്റെ നഷ്ടപ്പെട്ട സ്വപ്നങ്ങള്‍, മക്കളിലൂടെ സാക്ഷാത്ക്കരിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്നു. അവളുടെ കുടുംബത്തിന്റെ ചിലവുകള്‍ ഭര്‍ത്താവിന്റെ വരുമാനത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല. ഭര്‍ത്താവുെണ്ടങ്കിലും എല്ലാ ചുമതലകളും ഡയാനയില്‍ മാത്രമായി. ബുദ്ധിമുട്ടുകള്‍ക്കിടയിലും അവള്‍ രണ്ടുമക്കളെയും നന്നായി പഠിപ്പിച്ചു.
അതിനിടയില്‍ മൂത്തമകള്‍ സാന്ദ്രയ്ക്ക് അവളെ ഇഷ്ടപ്പെടുന്ന ജോബിയില്‍ നിന്നും വിവാഹാലോചന വന്നു. വലിയ ആര്‍ഭാടങ്ങളില്ലാതെ അവരുടെ വിവാഹം ഡയാന നടത്തുന്നു. ഡയാനയുടെ സാമ്പത്തിക ബാധ്യതകള്‍ പരിധിവിട്ട് ഉയര്‍ന്നുകൊണ്ടിരുന്നു. കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനില്‍ നിന്നും ഡയാനയ്ക്കും കുടുംബത്തിനും വലിയ ക്രൂരതകള്‍ ഏല്‍ക്കേണ്ടി വന്നു. കൂടുതല്‍ ഉദേ്വഗജനകങ്ങളായ മുഹൂര്‍ത്തങ്ങളാണ് തുടര്‍ന്നുണ്ടാകുന്നത്.
മലപ്പുറം മഞ്ചേരി സ്വദേശിയായ അമ്പിളി അമ്പാളി നര്‍ത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ശ്രദ്ധേയയാണ്. അമ്പിളിയോടൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ബാനര്‍ – ആമി ക്രിയേഷന്‍സ്, ഛായാഗ്രഹണം, സംവിധാനം – അജി മസ്‌ക്കറ്റ്, കഥ – ആമി, തിരക്കഥ, സംഭാഷണം – മനോജ്, ഗാനരചന, സംഗീതം – ഖാലിദ്, പ്രൊ: കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, പ്രൊഡക്ഷന്‍ – എക്‌സിക്യൂട്ടീവ് – രാജേഷ് എം. സുന്ദരം, കല – മധുരാഘവന്‍, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – ശ്രീജിത് കുമാരപുരം, സ്റ്റുഡിയോ – ചിത്രാഞ്ജലി, പോസ്റ്റര്‍ ഡിസൈന്‍സ് – മനുദേവ്, സ്റ്റില്‍സ് – ഷംനാദ് എന്‍.ജെ, പിആര്‍ഓ – അജയ്തുണ്ടത്തില്‍.
‘Ekakini’ directed by Aji Muscat has Ambili Ambali in lead role.