കരുവിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ
മലയാളത്തില്‍ വീണ്ടും ദുരൂഹതകളുടെ കഥ പറയുന്ന ഒടിയന്‍റെ ജീവിതവുമായി ‘കരുവ്’ ഉടന്‍ തിയേറ്ററുകളിലേക്ക്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നടന്‍ വിനു പോള്‍ മാത്യുവും. സിനിമ, സീരിയല്‍, വെബ് സീരിസ് രംഗത്തു പ്രവര്‍ത്തിക്കുന്ന വിനു കരുവിലൂടെ മലയാള സിനിമയില്‍ സജീവമാവുകയാണ്. ക്യാമ്പസ്, ചക്കരമാവിന്‍ കൊമ്പത്ത്, പേരിനൊരാള്‍, വെബ് സീരീസ് വട്ടവട ഡയറീസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിനു മാത്യു അഭിനയിച്ചിട്ടുണ്ട്. ടൂറിസം ബിസിനസ് രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്ന വിനുവിന് സിനിമയോടുള്ള പാഷനാണ് ഈ രംഗത്തേക്ക് വരാന്‍ ഇടയാക്കിയത്. ചില ചിത്രങ്ങളില്‍ വിനു നിര്‍മ്മാണ പങ്കാളിയായിരുന്നു.
അഭിനയത്തോടാണ് ഏറ്റവും പ്രിയമെങ്കിലും സിനിമയുടെ മറ്റ് മേഖലകളിലും വിനു മാത്യു പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവല്ല സ്വദേശിയായ വിനു മാത്യു ഇപ്പോള്‍ കരുവ് സിനിമയുടെ ഭാഗമായി കൊച്ചിയിലാണ് താമസം.
നവാഗതയായ വനിതാ സംവിധായിക ശ്രീഷ്മ ആര്‍. മേനോന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ‘കരുവി’ല്‍ ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് വിനു മാത്യു വേഷമിടുക. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ആല്‍ഫ ഓഷ്യന്‍ എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
Here is the new character poster of ‘Karuvu’. The Sreeshma R Menon directorial has Vinu Paul Mathew in lead role.