തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരെ സ്വന്തമാക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ മല്‍സരം കടുക്കുകയാണ്. ആമസോണ്‍ 4 പ്രമുഖ സംവിധായകരെയും സിനിമാ താരങ്ങളെയും അണിനിരത്തി ഒരുക്കിയ പുത്തന്‍പുതുകാലൈ ഈ മാസമാണ് പുറത്തിറങ്ങിയത്. ഇപ്പോള്‍ അതിനെ കടത്തിവെട്ടുന്ന ഒരു പ്രഖ്യാപനം നെറ്റ്ഫ്ളിക്സ് നടത്തിയിരിക്കുകയാണ്. 9 ഭാഗങ്ങള്‍ ഉള്ള ആന്തോളജി ചിത്രമാണ് നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ചത്. ‘നവരസ’ എന്ന പേരില്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത്. നിർമിക്കുന്നത് സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ്. സൂപ്പര്‍ താരങ്ങളായ സൂര്യയുടെയും വിജയ് സേതുപതിയുടെയും ഒടിടി അരങ്ങേറ്റവും ഇതിലൂടെ നടക്കും.
ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സിനിമാ പ്രവര്‍ത്തകരെ സഹായിക്കാന്‍ ചിത്രത്തില്‍ നിന്നു കിട്ടുന്ന വരുമാനം ഉപയോഗിക്കും.സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്‍, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്. എ.ആർ റഹ്മാൻ, ഡി ഇമ്മൻ, ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ എതാൻ യോഹാൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവർ ചിത്രങ്ങൾക്കായി സംഗീതം ഒരുക്കും. സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവര്‍ ക്യാമറ കൈകാര്യം ചെയ്യും. സൗജന്യമായാണ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്‍റെ ഭാഗമാകുന്നത്. ഗൗതം മോനോന്‍റെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ എത്തുന്നു എന്ന സവിശേഷതയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Netflix announced the biggie web series ‘Navarasa’ under the leadership of Maniratnam. The cast includes Suriya, Vijay Sethupathy etc.