എ കെ സാജന്‍ സംവിധാനത്തില്‍ ഒരുങ്ങിയ പുതിയ ചിത്രം ‘നീയും ഞാനും’ ഇന്ന്് പുറത്തിറങ്ങുകയാണ്. കഴിഞ്ഞയാഴ്ച റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. കോഴിക്കോടും പരിസരത്തുമായി ഷൂട്ടിംഗ് നടന്ന ചിത്രം ത്രികോണ പ്രണയകഥയാണ്. സിജു വില്‍സണും ഷറഫുദ്ദീനുമാണ് നായകന്‍മാര്‍. അനു സിതാരയാണ് നായിക. ചിത്രത്തിലെ ഒരു സവിശേഷ സാന്നിധ്യമായി മോഹന്‍ലാലും ഉണ്ട്. തിയറ്റര്‍ ലിസ്റ്റ് കാണാം.
കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മിക്കുന്നത്. ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ കെ സാജന്‍ ഒരുക്കുന്ന ആദ്യ ഫണ്‍ മൂവിയാണ് ഇത്.
Tags:ak sajananu sitharamohanlalNeeyum NjanumSharafudheensiju wilson