വരലക്ഷ്മി ശരത്കുമാര്‍ മുഖ്യവേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം നീയാ2 മേയ് 10ന് തിയറ്ററുകളില്‍ എത്തും. 1979ല്‍ പുറത്തിറങ്ങിയ നീയാ എന്ന സിനിമിയുടെ പുനരാവിഷ്‌കാരമായാണ് ചിത്രം എത്തുന്നത് എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഥയുടെ സാമ്യം മാത്രമാണ് ഉള്ളതെന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒരു നാഗകന്യകയായാണ് വരലക്ഷ്മി എത്തുന്നത്. ജയ് ആണ് ചിത്രത്തില്‍ നായകന്‍. കാതറിന്‍ ട്രീസയും റായ് ലക്ഷ്മിയും പ്രധാന വേഷങ്ങളിലുണ്ട്.
പ്രണയകഥയുടെ പശ്ചാത്തലത്തിലുള്ള ഹൊറര്‍ ചിത്രമായ ‘നീയാ 2’ന്റെ ചിത്രീകരണം ചാലക്കുടി ,കൊടൈക്കനാല്‍ ,ഊട്ടി,തലക്കോണം എന്നിവിടങ്ങളിലാണ് നടന്നത്. കോമഡിക്കും ചിത്രത്തില്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. ജംബോ സിനിമാസിനു വേണ്ടി എ ശ്രീധര്‍ വന്‍ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. എല്‍ സുരേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം: രാജവേല്‍ മോഹന്‍, സംഗീതസംവിധാനം: സബീര്‍.
Tags:jaiL Sureshneeya 2Rai lakshmivaralakshmi sarathkumar