ഇന്ത്യന്‍ നാടോടി സംസ്‌കാരത്തിലെ അവധൂത പാരമ്പര്യമുള്ള വിഭാഗമാണ് ബാവുള്‍. ‘ബാവുള്‍’ എന്ന വാക്കിനര്‍ത്ഥം വേരുകള്‍ ഇല്ലാത്തത് എന്നാണ്. ലോകപ്രശസ്ത ബാവുള്‍ ഗായിക പാര്‍വ്വതി ബാവുള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘നീരവം’.
മല്‍ഹാര്‍ മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ നവാഗതനായ അജയ് ശിവറാമാണ് നീരവത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഒരു നിയോഗം പോലെയാണ് ശ്രീദേവി കൊല്‍ക്കത്തയിലെ ബാവുള്‍ ഗ്രാമത്തില്‍ അഭയം തേടിയെത്തുന്നത്. ബാവുളന്മാരുടെ ജീവിതം ശ്രീദേവിയെ ആകര്‍ഷിച്ചു. ബാവുളായി ജീവിക്കാന്‍ ശ്രീദേവി ആഗ്രഹിച്ചു. ബാവുളായി മാറണമെങ്കില്‍ മറ്റ് ബാവുളന്മാരെപ്പോലെ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് ഉപജീവനം നടത്തണമെന്ന് പാര്‍വ്വതി ബാവുള്‍, ശ്രീദേവിയെ ഉപദേശിക്കുന്നു.
ഒരിക്കല്‍ ആരോരുമില്ലാതെ തെരുവില്‍ അലയുന്ന ഭിക്ഷക്കാരെ പുനരധിവസിപ്പിക്കുന്നതിനായി അഹോരാത്രം പരിശ്രമിച്ചിരുന്നു ശ്രീദേവി. അന്ന് അവര്‍ക്കൊപ്പം തുണയായി നിന്നത് ജേര്‍ണലിസ്റ്റ് സുഭാഷ് ആയിരുന്നു. സാമൂഹിക തിന്മകള്‍ക്കെതിരെ അതിശക്തമായി പോരാടുന്ന സുഭാഷിന്റെ സാന്നിദ്ധ്യവും സഹായവും ശ്രീദേവിക്ക് ഇരട്ടി ഊര്‍ജ്ജം പകര്‍ന്നു. പ്രാണന് തുല്യം തന്നെ സ്‌നേഹിച്ചിരുന്ന ഹരിയെ അവള്‍ സുഭാഷില്‍ കാണാന്‍ തുടങ്ങി. അവളുടെ ഉള്ളില്‍ എവിടെയോ മയങ്ങി കിടന്നിരുന്ന കൗമാരപ്രണയം ചിറക് വിരിച്ച് പറന്നയര്‍ന്നു. ഇതിനിടെ കടപ്പുറത്തെ ചേരിയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ കാണ്‍മാനില്ലെന്ന വിവരം സുഭാഷും ശ്രീദേവിയും അറിയുന്നു.
പെണ്‍കുട്ടികള്‍ എവിടെപ്പോയി…..? ആരാണ് അവരുടെ തിരോധാനത്തിന് പിന്നില്‍…..? ശ്രീദേവിയും സുഭാഷും അതന്വേഷിച്ചിറങ്ങുന്നു. ഞെട്ടിപ്പിക്കുന്ന ചില രഹസ്യങ്ങളായിരുന്നു അവരെ കാത്തിരുന്നത്. തുടര്‍ന്ന് അത്യന്തം സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ നീരവത്തിന്റെ കഥ മുന്നേറുന്നു.
ബാനര്‍-മല്‍ഹാര്‍ മൂവിമേക്കേഴ്‌സ്, സംവിധാനം-അജയ് ശിവറാം, എക്‌സി: പ്രൊഡ്യൂസേഴ്‌സ്-നസീര്‍ വെളിയില്‍, സന്തോഷ് ജോസഫ് തലമുകില്‍, കഥ, തിരക്കഥ, സംഭാഷണം-രാജീവ്.ജി., ഛായാഗ്രഹണം-ഉദയന്‍ അമ്പാടി, എഡിറ്റിംഗ്-ജയചന്ദ്രകൃഷ്ണ, പ്രൊ:കണ്‍ട്രോളര്‍-കിച്ചി പൂജപ്പുര, ഗാനരചന-മനു മഞ്ജിത്, ആര്യാംബിക (കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്), സംഗീതം-രഞ്ജിന്‍രാജ് വര്‍മ്മ, ആലാപനം-വിജയ് യേശുദാസ്, പാര്‍വ്വതി ബാവുള്‍, മനോജ് ക്രിസ്റ്റി, രഞ്ജിന്‍രാജ് വര്‍മ്മ, അസ്സോ: സംവിധാനം-വ്യാസന്‍ സജീവ്, കല-കെ.എസ്.രാമു, ചമയം-ബിനു കരുമം, വസ്ത്രാലങ്കാരം-ശ്രീജിത്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, സൗണ്ട് മിക്‌സിംഗ്-വിനോദ് ശിവറാം, സ്‌ക്രിപ്റ്റ് അസ്സോ:- സെന്തില്‍ വിശ്വനാഥ്, സ്റ്റില്‍സ്-ബൈജു ഗുരുവായൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-ഷാന്‍.
മധു, പത്മരാജ് രതീഷ്, ഹരീഷ് പേരടി, സ്ഫടികം ജോര്‍ജ്ജ്, മുന്‍ഷി ബൈജു, നരിയാപുരം വേണു, സോണിയാ മല്‍ഹാര്‍, പാര്‍വ്വതി ബാവുള്‍, വനിത കൃഷ്ണചന്ദ്രന്‍, ഗീതാനായര്‍, മോളി കണ്ണമ്മാലി, സന്തോഷ് ജോസഫ് തലമുകില്‍, ഷാരോണ്‍ (സനു), രാജ്കുമാര്‍, ഹരീന്ദ്രനാഥ്, പ്രേംചന്ദ്രഭാസ്, സജന
ചന്ദ്രന്‍, ജോയ്മ്മ, ലാല്‍ പ്രഭാത്, സുരേഷ് നായര്‍, പ്രിയങ്ക എന്നിവരഭിനയിക്കുന്നു.
സ്‌നേഹം എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.
Tags:ajay sivaramneeravam
Wish you all the very best