മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ ഒരുക്കുന്ന നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകന്റെ മനസ്സില്‍ ഇടം പിടിച്ചതാണ് ചിത്രത്തിലെ ആ വാഹനം. ഇപ്പോഴിതാ ആ ‘നീരാളി വണ്ടി’ കേരളത്തിലെ നിരത്തുകളെ കീഴടക്കാന്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയുടെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ ഡോണട്ട് ഫാക്റ്ററിയില്‍ ‘നീരാളി വണ്ടി’യുടെ ഫ്‌ലാഗ് ഓഫ് ഇന്നലെ നടന്നു. ന
ിര്‍മാതാവ് സന്തോഷ് ടി കുരുവിള, ആന്റണി പെരുമ്പാവൂര്‍, നമിത പ്രമോദ്, അപര്‍ണ ബാലമുരളി ,നീരാളിയുടെ കോ പ്രൊഡ്യൂസര്‍ മിബു ജോസ് നെറ്റിക്കാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളത്തില്‍ അങ്ങോളമിങ്ങോളം നീരാളി വണ്ടിയെത്തുന്നതാണ്. നിങ്ങളുടെ മുന്നില്‍ എത്തുമ്പോള്‍ ഒരു സെല്‍ഫി എടുത്ത് നീരാളിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലേക്ക് നല്‍കാവുന്നതാണ്. സാജു തോമസ് തിരക്കഥ ഒരുക്കിയ ഈ റോഡ് ത്രില്ലര്‍ മൂവി ജൂലൈ 13നാണ് തിയറ്ററുകളില്‍ എത്തുന്നത്.
Tags:ajoy varmamohanlalneeralisaju thomas