എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി തിയറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ പദ്മകുമാറിന്റെ അടുത്ത ചിത്രം ‘ഇച്ചിരി കിഴക്കന്‍ രസങ്ങള്‍’ പ്രഖ്യാപിച്ചു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തില്‍ നീരജ് മാധവ് പ്രധാന വേഷത്തില്‍ എത്തും.
റബറിന്റെ വിലയിടിവ് ഒരു കുടുംബത്തില്‍ ചെലുത്തിയ സ്വാധീനം പ്രമേയമാക്കുന്ന ചിത്രത്തില്‍ നീരജ് മാധവ്, രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, അജുവര്‍ഗ്ഗീസ്, വിഷ്ണുഗോവിന്ദ്, സരയൂ, ബിന്ദു പണിക്കര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഫെബിയാ(നോണ്‍ സെന്‍സ് ഫെയിം) ഷീലു എബ്രഹാം എന്നിവരാണ് നായികാനിരയിലുള്ളത്.
സനില്‍ എബ്രഹാമിന്റേതാണ് തിരക്കഥ. ഗാനങ്ങള്‍ ഡോ. മധുവാസുദേവ്, ഹരിനാരായണന്‍. സംഗീതം ഫോര്‍ ഫ്രെയിംസ്. രതീഷ് റാം ഛായാഗ്രഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം രാജീവ് കോവിലകം, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍ പഴനി, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് ഉല്ലാസ് കൃഷ്ണ, കെ.ജെ. വിനയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്തു പിരപ്പന്‍കോട്.