മമ്ത മോഹന്‍ദാസ് മുഖ്യ വേഷത്തില്‍ എത്തുന്ന ഹൊറര്‍ ചിത്രം നീലിയുടെ ട്രെയ്‌ലര്‍പുറത്തിറങ്ങി. നവാഗതനായ അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന വേഷത്തിലുണ്ട്. ഒരു സ്പീച്ച് തെറാപ്പിസ്റ്റായിട്ടാണ് മമ്ത ചിത്രത്തില്‍ എത്തുന്നത്. വിധവയായ ഈ കഥാപാത്രത്തിന് ആറേഴു വയസുള്ള ഒരു മകളുമുണ്ട്. ചിത്രം പ്രധാനമായും മമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്.
ഒരു പാരാ നോര്‍മല്‍ ഗവേഷകനായാണ് അനൂപ് മേനോന്റെ കഥാപാത്രമുണ്ട്. ബാബുരാജ്, ശ്രീകുമാര്‍ മറിമായം തുടങ്ങിയവരും കൂടെയുണ്ട്.
മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായി നീലിയെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് അല്‍ത്താഫ് പറയുന്നു. സ്വാഭാവികമായ നര്‍മങ്ങളും ചിത്രത്തിലുണ്ട്. റിയാസ് മാറാത്ത് തിരക്കഥ ഒരുക്കുന്ന ചിത്രം ഡോ. സുന്ദര്‍ മേനോനാണ് നിര്‍മിക്കുന്നത്.
Tags:althaf rahmananoop menonmamtha mohandasneeli