അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയ നസ്‌റിയ നസീം തമിഴിലും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ തന്നെ വന്നിരുന്നു. തമിഴില്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് നസ്‌റിയയുടെ പേരിലുള്ള ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റ് ആയിരുന്നു ഇതിന് ആധാരമായത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രത്തിനായാണ് നസ്‌റിയയെ സമീപിച്ചിട്ടുള്ളത് എന്നും പിന്നാലെ റിപ്പോര്‍ട്ടുകളെത്തി. ഇപ്പോള്‍ ഇത് യാഥാര്‍ത്ഥ്യമാകുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.
എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘നേര്‍കൊണ്ട പാര്‍വൈ’ യാണ് ഒടുവില്‍ പുറത്തിറങ്ങിയ അജിത് ചിത്രം. ഈ ചിത്രത്തിനായാണ് നസ്‌റിയയെ സമീപിച്ചത് എന്നായിരുന്നു ആദ്യം പറയപ്പെട്ടിരുന്നത്. എന്നാല്‍ അതിനും മുമ്പ് വിനോദും അജിതും തമ്മില്‍ ആലോചിച്ചിരുന്ന ചിത്രമാണ് ഉടന്‍ ഷൂട്ടിംഗ് തുടങ്ങുന്ന ‘വലിമൈ’. എന്നാല്‍ നിര്‍മാതാവ് ബോണി കപൂറിന്റെ ആവശ്യപ്രകാരം ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്ക് ആയി ആദ്യം നേര്‍കൊണ്ട പാര്‍വൈ ഒരുക്കുകയായിരുന്നു. വലിമൈയുടെ നിര്‍മാതാവും ബോണി കപൂറാണ്. വലിമൈയില്‍ നസ്‌റിയ പ്രധാന വേഷത്തില്‍ ഉണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ കോളിവുഡില്‍ വരുന്നത്.
ഇക്കാര്യത്തില്‍ നസ്‌റിയ ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്. സംവിധായകനില്‍ നിന്നോ നിര്‍മാതാക്കളില്‍ നിന്നോ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അന്തിമ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നുമാണ് നസ്‌റിയ പറയുന്നത്. തിരുമണം എങ്കിറ നിക്കാഹ് എന്ന ചിത്രത്തിലാണ് നസ്‌റിയ അവസാനമായി അഭിനയിച്ചത്.
Atcress Nazriya Nazim clarified on her appearance in Thala Ajith’s next titled Valimai. The makers approached her , but it is not confirmed yet.