കരിയറില്‍ വ്യത്യസ്തമായൊരു സിനിമയും കഥാപാത്രവുമായി എത്തുകയാണ് നയന്‍താര. മുക്കുത്തി അമ്മന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒടിടി റിലീസിന് തയാറെടുക്കുകയാണ്. ദേവീ വേഷത്തില്‍ നയന്‍താര നില്‍ക്കുന്ന ചിത്രം ഭക്തി ചിത്രമല്ലെന്നാണ് വിവരം. 80കളിലെയും 90കളിലെയും തമിഴ് ഭക്തി സിനിമകളെ ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തിനായാി ആര്‍ജെ ബാലാജിക്കൊപ്പം എന്‍ജെ ശരവണനും ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ആര്‍ജെ ബാലാജി പ്രധാനപ്പെട്ട വേഷത്തിലും എത്തുന്നു. ഡിസ്നി ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്‍റെ റൈറ്റ്സ് നേടിയിരിക്കുന്നത്. ദീപാവലി ദിനത്തില്‍ ഡിസ്നിയുടെ സ്റ്റാര്‍ വിജയ് ചാനലിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവന്നിരിക്കുകയാണ്.
വേല്‍സ് ഇന്‍റര്‍നാഷ്ണല്‍ നിര്‍മിച്ച ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എല്‍കെജി എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ആര്‍ജെ ബാലാജി. എല്‍കെജിയുടെ രചനയും ബാലാജിയുടേത് ആയിരുന്നു. ഉര്‍വശി, ഇന്ദുജ തുടങ്ങിയവരും മുക്കുത്തി അമ്മനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദിനേശ് കൃഷ്ണന്‍ ഛായാഗ്രഹണവും ഗിരിഷ് സംഗീതവും നിര്‍വഹിക്കുന്നു. വേല്‍സ് ഇന്റര്‍നാഷ്ണലാണ് ചിത്രത്തിന്റെ നിര്‍മാണം.
Nayanthara joins RJ Balaji for Mukkuthi Amman. The movie will be co-directed by Balaji and NJ Saravanan. OTT release through Disney Hotstar. Here is the trailer.