സംവിധായകൻ വിഘ്‌നേശ് ശിവയും നയൻതാര യും തമ്മിലുള്ള പ്രണയം നേരിട്ടല്ലെങ്കിലും ഏവർക്കും അറിയാവുന്നതാണ്. പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുവരും തങ്ങളുടെ ബന്ധം നിഷേധിച്ചിട്ടില്ല. ഇരുവരുടെയും പ്രണയ സെൽഫികളും മറ്റും സോഷ്യൽ മീഡിയയിൽ എത്താറുമുണ്ട്. ഇപ്പോഴിതാ താൻ ഉടൻ വിവാഹിതയാകുമെന്ന് നയൻസ് പ്രഖ്യാപിച്ചിിരിക്കുന്നു. ഒരു പുരസ്‌കാര ചടങ്ങിലാണ് നയൻസ് വിഘ്‌നേശിിനെ പ്രതിശ്രുത വരൻ എന്നു വിശേഷിപ്പിച്ചത്.