ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച ഈ പരിപാടി പിന്നീട് വിവിധ ഭാഷകളില്‍ എത്തി. മലയാളത്തില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ്‌ബോസ് ആദ്യ സീസണില്‍ മോഹന്‍ലാലാണ് അവതാരകനായി എത്തിയത്. അടുത്ത സീസണ്‍ ഉടന്‍ തുടങ്ങുമെന്നാണ് വിവരം. തമിഴില്‍ വിജയ് ടിവിയിലും കളേഴ്‌സ് ടിവിയിലും സംപ്രേഷണം ചെയ്ത ആദ്യ രണ്ട് സീസണുകളില്‍ കമലഹാസനാണ് അവതാരകനായി എത്തിയത്.
ഇപ്പോള്‍ ബിഗ് ബോസ് മൂന്നാം സീസണിന് തമിഴില്‍ തുടക്കമാകുകയാണ്. നയന്‍താര അവതാരകയായി എത്തുമെന്നാണ് വിവരം. നയന്‍താര കളേഴ്‌സിനൊപ്പം എത്തുന്നു എന്ന പേരില്‍ കളേഴ്‌സ് ചാനല്‍ പരസ്യം നല്‍കിയിട്ടുണ്ട്. കമലഹാസന്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് സജീവമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പുതിയൊരാളെ ബിഗ് ബോസ് അവതരിപ്പിക്കുന്നതിനായി തെരഞ്ഞെടുത്തത്.
Tags:nayanthara