എന്‍ഗേജ്മെന്‍റ് കഴിഞ്ഞെന്ന് നയന്‍താര
സംവിധായകന്‍ വിഘ്നേശ് ശിവയുമായി തന്‍റെ എന്‍ഗേജ്മെന്‍റ് കഴിഞ്ഞെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നയന്‍താര. ഏറെക്കാലമായി ഇരുവരും ഒന്നിച്ചാണ് എങ്കിലും വിവാഹം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പലതവണ ഇവര്‍ വിവാഹ ചടങ്ങ് നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും അത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ കൈയിലുള്ളത് വിവാഹ മോതിരമാണെന്ന് നയന്‍സ് വ്യക്തമാക്കിയത്.
മലയാളത്തില്‍ നിന്നും തമിഴിലെത്തി സൂപ്പര്‍താര പദവിയിലേക്ക് എത്തിയ നയന്‍താര കോളിളക്കം സൃഷ്ടിച്ച രണ്ട് പ്രണയകഥകളിലെ നായികയായി. ഇതിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് താരം വിഘ്നേശ് ശിവയുമായി അടുക്കുന്നത്. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പതിയെ പതിയെ ആയിരുന്നു ഈ ബന്ധത്തിന്‍റെ വളര്‍ച്ച. പിന്നീട് തങ്ങളുടെ ബന്ധം ഇരുവരും പല സ്റ്റേജുകളിലും വെളിപ്പെടുത്തുകയും ചെയ്തു. ആഘോഷങ്ങളിലും യാത്രകളിലുമെല്ലാം ഒന്നിച്ചുള്ള പ്രണയചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഒരു മാതൃദിനത്തില്‍ ‘തന്‍റെ കുട്ടികളുടെ അമ്മയാകാന്‍ പോകുന്നവള്‍ക്ക്’ എന്നു പറഞ്ഞാണ് നയന്‍സിന് വിഘ്നേഷ് ആശംസകള്‍ നേര്‍ന്നത്. ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് വിവരം.
Actress Nayanthara revealed that she was officially engaged with director Vighnesh Shiva.