
തെന്നിന്ത്യയിലെ സ്‌റ്റൈല്‍ ഐക്കണ്‍ നായികയായ നയന്‍ താര കരിയറില്‍ ഒന്നര പതിറ്റാണ്ടിലേറേ ആകുമ്പോഴും മികച്ച നിലയില്‍ മുന്നോട്ടുപോകുകയാണ്. നയന്‍സ് ആരാധകര്‍ താരത്തിന്റെ പുതിയ വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായെല്ലാം കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ മേക്കപ്പിലൂടെ ഒരു മോഡലിനെ നയന്‍താരയാക്കി മാറ്റുന്ന വിഡിയോ ഓണ്‍ലൈനില്‍ ശ്രദ്ധേയമാകുന്നു.
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ കണ്ണന്‍ രാജമാണിക്കമാണ് വിശശ്രീ എന്ന മോഡലിനെ നയന്‍താരയുടെ അപരയാക്കി മാറ്റിയത്. നയന്‍സിന്റേതു പോലുള്ള ലുക്കിലുള്ള വിശശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. പലരും അത്ഭുതം വ്യക്തമാക്കുന്ന കമന്റുകളാണ് ഈ വിഡിയോക്ക് നല്‍കിയിട്ടുള്ളത്.
Nayanthara inspired makeup video of model Vishasree went viral. Kannan Rajamanikyam was the makeup artist.