വിവാഹ ശേഷം ഇടവേളയെടുത്ത് സിനിമയില്‍ നിന്ന് മാറിയ നവ്യാ നായര്‍ ഇടയ്ക്ക് ചില ചിത്രങ്ങളിലൂടെ തിരിച്ചെത്തിയെങ്കിലും സജീവമായി തുടര്‍ന്നിരുന്നില്ല. പിന്നീട് സൂര്യ ടിവിയിലൂടെ അവതാരകയായി എത്തിയ നവ്യ ഇപ്പോള്‍ സ്‌റ്റേജ് ഷോകളിലും സജീവമാണ്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണയ ജൂറിയിലും നവ്യയുടെ സാന്നിധ്യമുണ്ട്. ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുകയും മികച്ച രീതിയില്‍ ശരീരം ക്രമീകരിക്കുകയും ചെയ്യുന്ന നവ്യ ഇപ്പോള്‍ കൂടുതല്‍ യംഗ് ലുക്കിലാണ് ഉള്ളത്. ഒരു പക്ഷേ സിനിമയിലേക്കും നവ്യയുടെ ശക്തമായ തിരിച്ചുവരവ് ഉടന്‍ ഉണ്ടായേക്കും. താരത്തിന്റെ പുതിയ ഫോട്ടോകള്‍ കാണാം.
Tags:navya nair