നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

‘കരി’, ‘സൂഫിയും സുജാതയും’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഷാനവാസിനെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിൽ ഇന്നലെ കൊച്ചിയിൽ എത്തിച്ചിരുന്നു. എന്നാൽ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ഷാനവാസിന്‍റെ ആദ്യചിത്രമായ കരി ഫിലിം സൊസൈറ്റി പ്രദർശനങ്ങളിലൂടെ ശ്രദ്ധനേടിയ ശക്തമായ രാഷ്ട്രീയ ചിത്രമായിരുന്നു. കൊറോണയുടെ സാഹചര്യത്തെ തുടര്‍ന്ന് നേരിട്ട് ഒടിടി റിലീസിന് എത്തിയ ആദ്യ ചിത്രമായിരുന്നു ‘സൂഫിയും സുജാതയും’. ദേവ്നന്ദന്‍, ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി. പുതിയ സിനിമയുടെ തിരക്കഥാ രചനയ്ക്കായി അട്ടപ്പാടിയില്‍ പോയിരിക്കവെ ആണ് ഷാനവാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

‘Sufiyum Sujathayum’ director Naranippuzha Shanavas pasded away. He was in avcritical stage after a heart attack.

Latest Starbytes