‘സൂഫിയും സുജാതയും’ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച് യുവ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂര്‍ നേരത്തേ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. കോയമ്പത്തൂര്‍ കെജി ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ഷാനവാസിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
കൊറോണയുടെ സാഹചര്യത്തെ തുടര്‍ന്ന് നേരിട്ട് ഒടിടി റിലീസിന് എത്തിയ ആദ്യ ചിത്രമായിരുന്നു ‘സൂഫിയും സുജാതയും’. ദേവ്നന്ദന്‍, ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി. പുതിയ സിനിമയുടെ തിരക്കഥാ രചനയ്ക്കായി അട്ടപ്പാടില്‍ പോയിരിക്കവെ ആണ് ഷാനവാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
‘Sufiyum Sujathayum’ director Naranippuzha Shanavas is in critical stage after a heart attack. He is under observation.