ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം മഹാനടി യുടെ സ്റ്റാര്‍ കാസ്റ്റ് കൂടുതല്‍ സമ്പന്നമാകുകയാണ്. ആദ്യ കാല നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് മുഖ്യ വേഷത്തില്‍ എത്തുമ്പോള്‍ സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.
ഇപ്പോള്‍ ലഭിക്കുന്ന വിവര പ്രകാരം നാഗേശ്വര റാവുവിന്റെ വേഷം ചെയ്യാന്‍ അദ്ദേഹത്തിന്റെ പിന്‍മുറക്കാരനായ നാഗ ചൈതന്യ സമ്മതം മൂളിക്കഴിഞ്ഞു. തെലുങ്കിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരം എന്‍ടിആറിന്റെ വേഷം ചെയ്യാന്‍ ജുനിയര്‍ എന്‍ടിആറിനെയും അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ട്. ഇവര്‍ കൂടി ഉള്‍പ്പെടുന്ന ഷെഡ്യൂളിനായി കാത്തിരുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ റിലീസ് നേരത്തേ നിശ്ചയിച്ചതില്‍ നിന്നും നീണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Tags:dulquer salmanjr.ntrkeerthi sureshmahanatinaga chaithanya