വിവാഹ മോചനം ആ സാഹചര്യത്തിലെ ഏറ്റവും ഉചിതമായ തീരുമാനം: നാഗ ചൈതന്യ

വിവാഹ മോചനം ആ സാഹചര്യത്തിലെ ഏറ്റവും ഉചിതമായ തീരുമാനം: നാഗ ചൈതന്യ

തെന്നിന്ത്യയിലെ ശ്രദ്ധേയമായ താരജോഡിയായിരുന്ന നാഗ ചൈതന്യയും സാമന്തയും അടുത്തിടെയാണ് വേര്‍പിരിഞ്ഞത്. തെലുങ്കിലെ ഏറ്റവും പ്രമുഖമായ താരകുടുംബത്തിലെ താരദമ്പതികള്‍ എന്ന നിലയില്‍ തിളങ്ങി നിന്ന ഇരുവരുടെയും വേര്‍പിരിയല്‍ ഞെട്ടലോടെയാണ് ആരാധകര്‍ ഉള്‍ക്കൊണ്ടത്. ആ സാഹചര്യത്തില്‍ എടുത്ത ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു അതെന്ന് ഇപ്പോള്‍ നാഗചൈതന്യ പറഞ്ഞിരിക്കുകയാണ്. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രൊമേഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017ലാണ് പ്രണയത്തിനു പിന്നാലെ നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. സാമന്ത കരിയറിന് നല്‍കുന്ന ശ്രദ്ധയും മറ്റു ഭാഷകളില്‍ നിന്ന് ലഭിക്കുന്ന അവസരവും ഗ്ലാമറിന്‍റെ പരിധി സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളും നാഗചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കി എന്നും ഇതാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Naga Chaithanya stated that his divorce from Samantha was an apt decision.

Latest Starbytes