നാദിർഷയുടെ സംവിധാനത്തിൽ ജയസൂര്യ മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. താന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച അമര്‍ അക്ബര്‍ അന്തോണി സിനിമയുടെ അഞ്ചാം വാര്‍ഷികത്തിലാണ് പുതിയ ചിത്രം നാദിര്‍ഷ പ്രഖ്യാപിച്ചത്. സലിം കുമാര്‍, നമിത പ്രമോദ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് ‘ഗാന്ധി സ്ക്വയര്‍’ എന്നു പേരു നിശ്ചയിച്ചു എന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.
തിരക്കഥ സുനീഷ് വാരനാടാണ്. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സാണ്.ചിത്രത്തില്‍ സുജിത് രാഘവ് ആര്‍ട്ട് ഡയറക്ടറായും ബാദുഷാ പ്രൊജക്റ്റ് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു.
കൊറോണ വ്യാപനത്തിന് മുമ്ബ് ദിലീപും ഉര്‍വശിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്നചിത്രമായിരുന്നു നാദിര്‍ഷ ഒരുക്കിയിരുന്നത്. ഈ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നില്ല.
Nadirshah directing Jayasurya, Namitha Pramod and Salinm Kumar for his next titled as ‘Gandhi Nagar’. The movie penned by Suneesh Varanad. started rolling.