നാദിര്‍ഷ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകുമെങ്കിലും ചിത്രത്തിന്റെ കാസ്റ്റിംഗ് ഉള്‍പ്പടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒരല്‍പ്പം പ്രായമുള്ള ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തില്‍ എത്തുക എന്നാണ് സൂചന. കേശു, ഈ വീടിന്റെ നാഥന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലാണ് താരം എത്തുന്നത്. എത്ര സമയം ചെറുപ്പമായ ഗെറ്റപ്പില്‍ താരം ചിത്രത്തിലുണ്ടാകുമെന്നത് തിരക്കഥ പൂര്‍ത്തിയായാലേ വ്യക്തമാകൂ.
ഉര്‍വശിയെയാണ് ദിലീപിന്റെ നായികയായി ചിത്രത്തില്‍ പരിഗണിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കേശുവിന്റെ സഹോദരിയുടെ വേഷം പൊന്നമ്മ ബാബുവാണ് ചെയ്യുന്നത്.