മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ സജയനും മുഖ്യ വേഷങ്ങളില്‍ എത്തിയ ‘നായാട്ട്’ മേയ് 9 മുതൽ നെറ്റ്ഫ്ളിക്സിൽ. പ്രവീണ്‍ മെക്കിള്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ചാക്കോച്ചന്‍ എത്തുന്നത്.ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രംമികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു.പക്ഷേ പ്രേക്ഷകരെ കാര്യമായി ആകർഷിക്കുന്നതിനു മുമ്പ് തിയറ്ററുകൾ അടച്ചിടേണ്ടി വരികയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനായ ഷാഫി തന്റെ യഥാര്‍ത്ഥ അനുഭവങ്ങള തിരക്കഥയിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അന്‍വര്‍ അലി. ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.
Naayattu is streaming via Netflix from May 9th.Kunchacko Boban, Nimisha Sajayan and Joju George playing the lead roles in this Martin Prakkat directorial.