നവാഗതയായ റോഷ്‌നി ദിനകറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മൈ സ്റ്റോറി നാളെ തിയറ്ററുകളിലെത്തുന്നു. പ്രിഥ്വിരാജുംം പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ പ്രണയ ചിത്രം 129 തിയറ്ററുകളിലാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. നേരത്തേ പലകുറി ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരുന്നു. കസബയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ ചില പരാമര്‍ങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിലെ ഗാനത്തിന് വലിയ ഡിസ്ലൈക്ക് കാംപെയ്ന്‍ നേരിടേണ്ടി വന്നിരുന്നു. ഓണ്‍ലൈനില്‍ പാര്‍വതിക്കെതിരേ നിലനില്‍ക്കുന്ന വികാരം ചിത്രത്തിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും റിലീസ് പലതവണ മാറ്റാന്‍ ഇടയായിട്ടുണ്ട്. എന്നാല്‍ നിലവില്‍ വലിയ രീതിയില്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നില്ലെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ വിമാനമാണ് പ്രിഥ്വിരാജിന്റെ ഇതിനു മുമ്പ് റിലീസായ ചിത്രം.